അന്നുമുഴുവന്‍ ഹോട്ടലിനു് മുന്നില്‍ ക്യൂ ആയിരുന്നു.എല്ലാവരും പരിചിതരും പ്രശസ്തരും.
ഒരിടത്തും ക്യൂ നിന്ന് കാണാത്തവര്‍!
അഭ്രപാളികളില്‍ മിന്നിത്തെളിഞ്ഞ് വിലസുന്നവര്‍!
“അമ്പമ്പോ!ഇവരെന്താ ഇങ്ങനെ തിരക്കുകൂട്ടുന്നത്?"മൂക്കത്ത് വിരലുവെച്ച് ജനങ്ങളും തടിച്ചുകൂടി.
* * * * * * * * * *
നീറ്റല്‍ സഹിക്കാനാവാതെ ജൂറി അംഗം ഉടുപ്പൂരിമാറ്റി.കണ്ണാടിയിലൂടെ മുതുക് നോക്കി വിഷമിച്ചു.
"ഇതൊരപാര ചൊറിച്ചിലായിപ്പോയല്ലോ,ദൈവമേ! മാന്തിക്കീറി പൊളിച്ചുകളഞ്ഞിരിക്കുന്നു. ശവങ്ങള്!
അതുവരെ അനുഭവിച്ച സുഖങ്ങള്‍ അദ്ദേഹം മറന്നു.
അപ്പോഴേക്കും അവാര്‍ഡ് മോഹികളെല്ലാം അടുത്ത ഹോട്ടലിനു മുന്നിലെ ക്യൂവിനു മുന്നിലേക്ക് മാറിക്കഴിഞ്ഞിരുന്നു.