ഹോട്ടല്‍ മെനുവിലെ മുന്തിയ ഇനം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു.കാത്തിരിപ്പ് ഇപ്പോള്‍ ശീലമായിരിക്കുന്നു. കുറേ കാര്യങ്ങള്‍ ഓര്‍ക്കാനും ഓര്‍ക്കാതിരിക്കാനുമുള്ള നേരം.
വെയിറ്റര്‍ ഭവ്യതയോടെ വിളമ്പിയ വിഭവങ്ങള്‍ ആസ്വദിക്കാനുള്ള സ്വസ്ഥത നഷ്ടമായിരുന്നു.അഞ്ചു പേരുടെ പാത്രങ്ങളിലായി അമ്മ പങ്കിട്ട കഞ്ഞിയുടെ ആവി, ചുട്ട പപ്പടത്തിന്റെ ഹൃദ്യമായ മണം, ബാക്കിയായ വിശപ്പിന്റെ ദൈന്യം ...............
അരവയറുമായി മക്കളും മക്കള്‍ക്കായി ഒഴിച്ചിട്ട വയറുമായി അമ്മയും.............
പഴയതോര്‍ക്കാതെ മക്കള്‍
ഒന്നും മറക്കാതെ അമ്മയും
സമൃദ്ധിയുടെ നടുവിലും പട്ടിണി ശീലമാക്കിയ അമ്മയ്ക്കു കഴിക്കാനാവാത്ത വിഭവങ്ങള്‍.......
വെറുപ്പ് തോന്നി.ടിപ്പ് അടക്കം പണം കൊടുത്ത് അമ്മയ്ക്ക് അരികിലേക്ക്......
കുറച്ച് കഞ്ഞി പകരാന്‍ ഇനിയുമാക്കൈകള്‍ ചലിക്കുമോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ